Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗം; മുന്‍ ഇസ്രയേല്‍ പ്രസിഡന്റിന് തടവ്

Moshe Katsav
ജെറുസലേം: ബലാത്സംഗക്കേസില്‍ മുന്‍ ഇസ്രയേല്‍ പ്രസിഡന്റ് മോഷെ കത്‌സാവിന് ഏഴുവര്‍ഷം തടവ്. ഇതുകൂടാതെ പിഴശിക്ഷയും രണ്ടുവര്‍ഷത്തെ നല്ലനടപ്പും വിധിച്ചിട്ടുണ്ട്. ടെല്‍അവീവിലെ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

1998ല്‍ വിനോദസഞ്ചാര മന്ത്രിയായിരിക്കെ ജീവനക്കാരിയെ രണ്ടുതവണ ബലാത്സംഗംചെയെ്തന്നും പിന്നീട് പ്രസിഡന്റായശേഷം മറ്റു രണ്ടു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നുമുള്ള കേസുകളാണ് കത്‌സാവിന് എതിരെയുണ്ടായിരുന്നത്.

കത്‌സാവ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബറില്‍ കോടതി കണ്ടെത്തിയിരുന്നു. തനിക്കെതിരായ വിധി നുണപറയുന്നവരുടെ വിജയമാണെന്ന് കത്‌സാവ് പ്രതികരിച്ചു. അപ്പീല്‍ഹര്‍ജി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2000 മുതല്‍ 2007 വരെ ഇസ്രായേല്‍ പ്രസിഡന്റായിരുന്നു ഇദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+