ജപ്പാനില്‍ വീണ്ടും ഭൂചലനം
ടോക്കിയോ: ഭൂചലനത്തിന്റെയും തുടര്‍ന്നുണ്ടായ സുനാമിയുടെയും ഞെട്ടല്‍ മാറുന്നതിന് മുമ്പേ ജപ്പാനില്‍ വീണ്ടും ഭൂചലനം.
റിച്ചര്‍ സ്‌കെയിലില്‍ 6പോയിന്റ് തീവ്രതയുള്ള ചലനമാണ് ബുധനാഴ്ച അനുഭവപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 7.12നായിരുന്നു ഈ ഭൂചലനം.
ചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 11ന് ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 9000 പേര്‍ കൊല്ലപ്പെടുകയും 13,000 പേരെ കാണാതാവുകയും ചെയ്തിരുന്നു.
പ്രകൃതി ദുരന്തത്തിനു പിന്നാലെ അപകടാവസ്ഥയിലായ ഫുകുഷിമ ആണവ നിലയത്തിലെ റിയാക്ടറുകള്‍ ആണവ ഭീഷണിയുയര്‍ത്തി നില്‍ക്കുകയാണ്.
ഫുകുഷിമയ്ക്ക് സമീപമാണ് ബുധനാഴ്ച ഭൂചലനമുണ്ടായിരിക്കുന്നത്. ഇതില്‍ അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications