കണ്ണന്താനം ബിജെപിയില്‍ ചേര്‍ന്നു
ദില്ലി: അല്‍ഫോന്‍സ് കണ്ണന്താനം ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരിയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണന്താനത്തെ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമാക്കിയതായി ഗഡ്ക്കരി അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കണ്ണന്താനത്തിന് ഇക്കുറിയും സിപിഎം പൂഞ്ഞാറില്‍ മത്സരിപ്പിയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ പ്രചാരണം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നാടകീയമായി മത്സരരംഗത്തുനിന്ന് പിന്‍മാറുകയാണെന്ന് കണ്ണന്താനം പ്രഖ്യാപിയ്ക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം ജോലി രാജിവെച്ചാണ് 2006 ല്‍ മത്സരിച്ചത്.












Click it and Unblock the Notifications