ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ വീണ്ടും അധികാരത്തിലേറിയാല്‍ ഗവണ്‍മെന്റ്, ഗവണ്‍മെന്റ് എയ്ഡഡ് എഞ്ചിനിയറിങ് കോളെജ് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സൗജന്യമായി ലാപ്‌ടോപ് നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി എം. കരുണാനിധി പ്രഖ്യാപിച്ചു.
ദളിത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപുകള്‍ നല്‍കുമെന്ന് പാര്‍ട്ടി പ്രകടനപട്ടികയിലെ വാഗ്ദാനം പരിഷ്‌ക്കരിച്ചാണ് പുതിയ പ്രഖ്യാപനം കരുണാനിധി നടത്തിയത്.
മുതിര്‍ന്ന പൌരന്‍മാര്‍ക്ക് സൌജന്യ ബസ് പാസ് ലഭിക്കാനുള്ള പ്രായപരിധി 60 വയസില്‍ നിന്നും 58 വയസായി കുറയ്ക്കുമെന്നും കരുണാനിധി പ്രഖ്യാപിച്ചു. ഇതുള്‍പ്പെടെ ഒട്ടേറെ വാഗ്ദാനങ്ങളാണ് ഡിഎംകെ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ കളര്‍ ടിവി വാഗ്ദാനം അവരുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
Launching the party’s election campaign from his hometown Tiruvarur, DMK president and Chief Minister M Karunanidhi on Wednesday expanded the list of beneficiaries of his largesse if he is voted back to power