ഡ്രൈവര്‍ 6 കോടിയുമായി മുങ്ങിയെന്ന് ബാഷയുടെ ഭാര്യ
ചെന്നൈ: മുന്‍ ടെലികോം മന്ത്രി എ രാജയുടെ കൂട്ടാളിയായ സാദിഖ് ബാഷയുടെ ഡ്രൈവര്‍കഴിഞ്ഞ ആഗസ്റ്റില്‍ കാറില്‍ നിന്ന് ആറ് കോടി രൂപയുമായി മുങ്ങിയതായി ബാഷയുടെ ഭാര്യ റേഹ ഭാനു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ മൊഴി നല്‍കി.
കഴിഞ്ഞ ആഗസ്റ്റിലാണു സംഭവം. കാറില്‍ നിന്നു പണമടങ്ങിയ ബ്രീഫ്‌കെയ്‌സ് എടുത്തു കടക്കുകയായിരുന്നു. ഇതിനു ശേഷം വീട്ടിലെത്തിയ രാജയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇതേക്കുറിച്ചു പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഭര്‍ത്താവിന് ഇതില്‍ താത്പര്യമുണ്ടായിരുന്നില്ലെന്നു രേഹ പറഞ്ഞു. ജീവിതത്തെക്കുറിച്ചു പ്രതീക്ഷകളുണ്ടായിരുന്ന വ്യക്തിയായിരുന്നു ബാഷ. പണം നഷ്ടപ്പെട്ടശേഷം ബാഷ വളരെ അസ്വസ്ഥനായി കണപ്പെട്ടുവെന്നും റേഹ പറയുന്നു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കുന്നില്ല എന്ന് ബാഷ തീരുമാനിച്ചതായും റേഹയുടെ മൊഴിയിലുണ്ട്.
2 ജി സ്‌പെക്ട്രം കേസില്‍ ആരോപണവിധേയനയാ രാജയുടെ അടുത്ത കൂട്ടാളിയായ ബാഷയെ മാര്‍ച്ച് 16ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ബാഷ സുബ്രഹ്മണ്യന്‍ എന്ന സുഹൃത്തിനോട് ഒരു ദിവസം 40 തവണ ഫോണില്‍ സംസാരിച്ചിരുന്നതായും റേഹ വെളിപ്പെടുത്തി. മൈലാപ്പുര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ബാഷയുടെ മരണത്തെക്കുറിച്ചു മാത്രമെ അന്വേഷണച്ചുമതലയുള്ളൂവെന്നും 2ജി സ്‌പെക്ട്രം അഴിമതിക്കേസ് അന്വേഷണ പരിധിയില്‍പ്പെടില്ലെന്നും ഇതു സംബന്ധിച്ച ചോദ്യത്തിനു പൊലീസ് മറുപടി നല്‍കി.












Click it and Unblock the Notifications