കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ള പിന്‍മാറി; കൊട്ടാരക്കരയില്‍ മുരളി

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസമനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തില്‍ പിള്ളയുടെ ഡമ്മിയായി നേരത്തെ നിശ്ചയിച്ച ഡോക്ടര്‍ എന്‍എന്‍ മുരളി തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും.

പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും ബുധനാഴ്ച വൈകീട്ട് ബാലകൃഷ്ണപിള്ളയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. മത്സരിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നതായി പിള്ള ഇവരെയാണ് അറിയിച്ചത്.

പ്രചാരണയുദ്ധത്തില്‍ പിള്ള മത്സരിയ്ക്കുന്നത് എല്‍ഡിഎഫ് ആയുധമാക്കുമെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍ പിള്ളയെ പുറത്തിരുത്താന്‍ കോണ്‍ഗ്രസും മറ്റു യുഡിഎഫ് ഘടകകക്ഷികളും തീരുമാനിച്ചിരുന്നു. ഈ ധാരണപ്രകാരം വിവിധ കക്ഷി നേതാക്കള്‍ ബാലകൃഷ്ണ പിള്ളയ്ക്കും ഗണേഷ് കുമാറിനും മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു.

സുപ്രീംകോടതി ശിക്ഷിച്ചുവെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പിള്ള വീണ്ടും മത്സരരംഗത്തിറങ്ങാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. സുപ്രീംകോടതിയുടെ വിധിന്യായത്തില്‍ ഏത് നിയമപ്രകാരമാണ് ശിക്ഷയെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിന് പിള്ളയ്ക്ക് സാങ്കേതിക തടസ്സമില്ലെന്നാണ് നിയമോപദേശം ലഭിച്ചത്.

തന്റെ കൂടി നേതൃത്വത്തില്‍ രൂപംകൊടുത്ത ഐക്യജനാധിപത്യമുന്നണിയുടെ ശക്തി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായാണ് ബാലകൃഷ്ണപിള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതെന്ന് മകന്‍ കെ. ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.

English summary
Failing to get support from the UDF, jailed Kerala Congress (B) leader R Balakrishna Pillai on Wednesday gave up his plan to enter the fray for the April 13 assembly polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X