Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല വിതുമ്പി; പാര്‍ട്ടിക്കാര്‍ കരഞ്ഞു.

Chennithala
ഹരിപ്പാട്: തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വിതുമ്പി. ഹരിപ്പാടുമായി തനിക്കുള്ള ആത്മബന്ധവും തനിയ്ക്ക് വേണ്ടി യാതൊരു എതിര്‍പ്പുമില്ലാതെ സീറ്റൊഴിഞ്ഞ ബാബുപ്രസാദ് എംഎല്‍എയുടെ ത്യാഗവും പറഞ്ഞുകൊണ്ടാണ് രമേശ് ചെന്നിത്തല വിതുമ്പിയത്.

1982ല്‍ കെഎസ് യു പ്രസിഡന്റായിരിക്കെ കന്നിയങ്കം വിജയിച്ചതു ഹരിപ്പാട് മണ്ഡലത്തില്‍ നിന്നായിരുന്നു. അന്നു ഹരിപ്പാട് ഇടതു കോട്ടയെന്നാണ് അറിയപ്പെട്ടിരുന്നത്. 87ല്‍ ഇവിടെനിന്നു വീണ്ടും വിജയിച്ചു. അന്ന് ഒമ്പതുമാസം മന്ത്രിയായിരിക്കെ ഹരിപ്പാട്ട് ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്നും രമേശ് സ്മരിച്ചു.

തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്കിടയില്‍ ഒരിക്കല്‍പോലും ഹരിപ്പാടിനെ മറന്നിട്ടില്ലെന്നും നാട്ടുകാരുടെ ഏതാവശ്യത്തിനും താന്‍ ഉണ്ടാകാറുള്ള കാര്യവും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മാനസിക സംഘര്‍ഷമുണ്ടാകുമ്പോള്‍ ഹരിപ്പാട്ടെത്തിയാണ് അതു മാറ്റിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കേരളരക്ഷായാത്രയുമായി ഹരിപ്പാട്ട് എത്തിയ അവസരത്തിലും മണ്ഡലവുമായി തനിക്കുള്ള ബന്ധം അയവിറക്കുന്നതിനിടെ അദ്ദേഹം വിതുമ്പിയിരുന്നു. തരിഞ്ഞെടുപ്പു കണ്‍വന്‍ഷനിടെ കെപിസിസി പ്രസിഡന്റ് വിതുമ്പിയപ്പോള്‍ വേദിയിലുണ്ടായിരുന്നവര്‍ക്കും സഹിച്ചില്ല. നിലവിലെ എംഎല്‍എ അഡ്വ. ബി. ബാബുപ്രസാദ് എംഎല്‍എയും സദസിലുണ്ടായിരുന്ന സ്ത്രീകളും ഈ സമയം കണ്ണീരു തുടയ്ക്കുന്നുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+