സിപിഎം പുറത്താക്കി; സിന്ധു കോണ്‍ഗ്രസിലേക്ക്

അതിനിടെ കോണ്‍ഗ്രസിലേക്ക് വരാന്‍ തയാറായാല്‍ സിന്ധു ജോയിയെ സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സിപിഎമ്മില്‍ നിന്ന് രാജിവെച്ച സിന്ധു ജോയി കോണ്‍ഗ്രസിലേക്ക് ചേരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
കോണ്‍ഗ്രസില്‍ ചേരുന്നോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും തന്റെ പ്രചരണയോഗത്തില്‍ സിന്ധു ജോയി പങ്കെടുക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. അങ്ങനെയാണെങ്കില്‍ കഴിഞ്ഞതവണ പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന സിന്ധു ജോയി അന്നത്തെ തന്റെ എതിരാളിയായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി വോട്ടു ചോദിയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരും.
തന്നെ അംഗീകരിക്കുന്ന പ്രസ്ഥാനവുമായി ചേര്‍ന്ന് പോകുമെന്ന് സിന്ധു ജോയി വ്യക്തമാക്കിയിരുന്നു. ഇതോടെ സിപിഎം വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്ന നേതാക്കളുടെ നിരയിലേക്ക് സിന്ധു ജോയിയുടെ പേരും എഴുതപ്പെടുകയാണ്.












Click it and Unblock the Notifications