ലാവലിന്‍ ദീപക് കുമാറിന്റെ സാക്ഷിമൊഴി പരിശോധിക്കും

ദീപക് കുമാറിന്റെ സാക്ഷിമൊഴി പരിഗണിക്കുമെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. ഡെപ്യൂട്ടി സൂപ്രണ്ട് വൈ ഹരികുമാറാണ് സിബിഐയ്ക്ക് വേണ്ടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ലാവലിന്‍ കേസിലെ സാമ്പത്തീക ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടിയിലാണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മുന്‍ വൈദ്യുതമന്ത്രി ജി കാര്‍ത്തികേയനെതിരെ തെളിവില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ അറിയിച്ചു. കേസ് മെയ് 24 ന് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications