കോണ്‍ഗ്രസില്‍ കൂട്ടരാജി
ഇടുക്കി: ഉടുമ്പന്‍ ചോല മണ്ഡലത്തില്‍ ജോസി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ കൂട്ടരാജി. പത്ത് മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരുമാണ് ഒറ്റയടിയ്ക്ക് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
ജോസി സെബാസ്റ്റ്യനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ഹൈക്കമാന്‍ഡ് നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചങ്ങനാശേരി സ്വദേശിയായ ജോസി സെബാസ്റ്റ്യന്‍ സ്ഥാനാര്‍ഥിയായത്. ഇടുക്കി ജില്ലയില്‍ നിന്നുതന്നെയുള്ള ഇബ്രാഹീം കുട്ടി കല്ലാര്‍, റോയ് തോമസ് തുടങ്ങിയവരെ ആരെയെങ്കിലും ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ജോസി സെബാസ്റ്റ്യനെ പ്രവേശിപ്പിക്കാതിരിക്കാനായി ബ്ലോക്ക് ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ രോഷം തണുപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications