Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് സിപിഎമ്മിന് വേണ്ടാത്ത മുഖ്യന്‍

Oommen Chandy
ഹരിപ്പാട് : സ്വന്തം പാര്‍ട്ടിക്ക് വേണ്ടാത്ത മുഖ്യമന്ത്രിയെ സിപിഎം ജനങ്ങളുടെമേല്‍ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ജനങ്ങള്‍ ഇതിന് തിരിച്ചടി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്കും പ്രവൃത്തിയുമായി ഒരു ബന്ധവുമില്ലാത്ത വിഎസ് പറഞ്ഞിട്ടുള്ള ഏതെങ്കിലും വിഷയങ്ങള്‍ പ്രാവര്‍ത്തികമായോ? കിളിരൂരിലെ വി.ഐ.പിയുടെ പേരു വെളിപ്പെടുത്തും എന്നത് ഉള്‍പ്പെടെ പറഞ്ഞ ഒരു കാര്യവും നടപ്പാക്കാനായില്ല. ഏറ്റവുമധികം പീഡനവും അപമാനവും സ്ത്രീകള്‍ക്കുനേരെ ഉണ്ടായത് കഴിഞ്ഞ അഞ്ചു വര്‍ഷമാണ്.

വിഎസ് മന്ത്രിസഭയുടെ വികസനനയങ്ങളെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പത്രപരസ്യവും ഇല്ലാത്ത പദ്ധതികളുമായി ജനങ്ങളെ വഞ്ചിക്കുവാന്‍ ഇനി നോക്കേണ്ട. കൃഷി വെട്ടിനിരത്തിയ വി.എസ് മുഖ്യമന്ത്രിയായപ്പോള്‍ ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് നിരത്തുന്ന സമീപനമാണ് ഉണ്ടായത്. ഇടതു ദുര്‍ഭരണത്തിന് വിരാമം ഇട്ടുകൊണ്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി ലക്ഷ്യബോധമുള്ള പദ്ധതികളുമായി സര്‍ക്കാര്‍ രൂപീകരിക്കാനാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്.

കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി പ്രചാരണരംഗത്ത് ഇറങ്ങുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം നേടുമെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+