സിന്ധുജോയി സിപിഎം വിട്ടു

എസ്എഫ.ഐയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും അവര്‍ രാജിവെച്ചിട്ടുണ്ട്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് പറഞ്ഞിട്ടും ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സിന്ധുവിനെ അവഗണിച്ചിരുന്നു. കഴിഞ്ഞ കുറെ നാളായി പാര്‍ട്ടിയുമായി നല്ല ബന്ധത്തിലുമായിരുന്നില്ല സിന്ധു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിന്ധു ജോയി പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ മത്സരിച്ച് ചാവേറായി മാറിയിരുന്നു. രണ്ട്് വര്‍ഷം മുന്‍പ് എസ.എഫ്‌ഐ സംസ്ഥാന നേതൃത്വം ഒഴിഞ്ഞ സിന്ധുവിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സമിതിയംഗമായി ഉള്‍പ്പെടുത്തിയെങ്കിലും സംഘടനാ ചുമതലകള്‍ ഒന്നും നല്‍കിയിരുന്നില്ല.
കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയായിരിക്കെ സ്വാശ്രയകോളെജ് സമരത്തില്‍ പങ്കെടുത്തതോടെയാണ് സിന്ധു ജോയി ശ്രദ്ധാകേന്ദ്രമായി മാറിയത്. പൊലീസ് ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സിന്ധു ഏറെക്കാലം ചികിത്സയിലുമായിരുന്നു.












Click it and Unblock the Notifications