മെല്‍ബണ്‍: ഗൂഗിള്‍ ഡൂഡിലിന് പേറ്റന്റ് ലഭിച്ചതിന് തൊട്ടുപിറ്റേന്ന് മാജിക്കല്‍ ഡൂഡിലുമായി ഗൂഗിള്‍. ഇന്ദ്രജാല വിദ്യകളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച മാന്ത്രികന്‍ ഹാരി ഹുഡ്‌നിയുടെ ഡൂഡിലാണ് തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഹുഡ്നിയുടെ 137ാം പിറന്നാള്‍ ദിനത്തിലാണ് ഡൂഡില്‍.
ഹുഡിനിയുടെ ചിത്രം ആലേഖനം ചെയ്ത ഡൂഡിലില്‍ പൂട്ടും കണ്ണികള്‍ വേര്‍പ്പെട്ട ചങ്ങലയും വരച്ചുചേര്‍ത്തിട്ടുണ്ട്. ഹുഡിനിയുടെ ലോകപ്രശസ്തനാക്കിയ എസ്‌ക്കേപ്പ് ട്രിക്കിനെ ഇത് അനുസ്മരിപ്പിയ്ക്കുന്നു.
1874 മാര്‍ച്ച് 24നാണ് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഹുഡിനി ജനിച്ചത്. എറിക്ക് വെയിസ് എന്നായിരുന്നു അദ്ദേഹത്തിന് മാതാപിതാക്കള്‍ നല്‍കിയ പേര്.
പതിനേഴാം വയസ്സില്‍ ന്യൂയോര്‍ക്കില്‍ എത്തിയതോടെയാണ് തന്റെ മാന്ത്രികവിദ്യകളുമായി ഹുഡിനി ലോകത്തെ വിസ്മയിപ്പിച്ചു തുടങ്ങിയത്. ജീവന്‍ പണയം വെച്ചുളള എസ്‌ക്കേപ്പ് ട്രിക്കുകളായിരുന്നു ഹുഡ്‌നിയുടെ ഹൈലൈറ്റ്.
Just a day after getting the patents for Google Doodles, the internet giant Google featured a special doodle in selected countries to celebrate the 137th birthday of Hungarian-born American magician and escapologist, Harry Houdini