മദനിയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെടുന്നു
ബാംഗ്ലൂര്‍: സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനയുടെ ആരോഗ്യനില മോശമാവുന്നതായി റിപ്പോര്‍ട്ട്. ബാംഗ്ലൂരിലെ വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മദനിയുടെ കാഴ്ച മങ്ങുന്നതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
കടുത്തപ്രമേഹം ബാധിച്ചതാണ് കാഴ്ചകുറയാന്‍ കാരണം. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വേണ്ടത്ര പരിചരണം നല്‍കാതെ അദ്ദേഹത്തെ ജയിലിലേയ്ക്ക് മടക്കിക്കൊണ്ടുപോയതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
മദനിയുടെ ഇടതുകണ്ണിന്റെ കാഴ്ച പാകുതിയിലേറെ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മദനിയെ പരിശോധിച്ച റെറ്റിനോപ്പതി വിദഗ്ധര്‍ മികച്ച ചികിത്സയ്ക്ക് ശുപാര്‍ശ നല്‍കിയെങ്കിലും ജയില്‍ അധികൃതര്‍ ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ലെന്നാണ് ആരോപണം.
രണ്ടാഴ്ച മുമ്പു പരിശോധന കഴിഞ്ഞു ജയിലില്‍ മടങ്ങിയെത്തിയ മദനിക്ക് എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ മികച്ച ചികില്‍സ തേടി ബന്ധുക്കള്‍ ജയില്‍ അധികൃതരെ വീണ്ടും സമീപിച്ചിരുന്നു.
കണ്ണിന്റെ പരിശോധനാഫലം ലഭിച്ചിട്ടും അധികൃതര്‍ മഅദനിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതായപ്പോള്‍ ബന്ധുക്കള്‍ കേരളത്തില്‍നിന്നു പ്രത്യേക കണ്ണട വാങ്ങി ജയിലിലെത്തിച്ചിട്ടുണ്ട്. എന്നിട്ടും പതിവു പരിശോധനകള്‍ക്കപ്പുറം തുടര്‍ പരിശോധനകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെടുന്നു.












Click it and Unblock the Notifications