പ്രതികാരരാഷ്ട്രീയം കളിച്ചത് ചാണ്ടി: വിഎസ്

അഴിമതിയ്‌ക്കെതിരായ തന്റെ പോരാട്ടത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി നിരത്തുന്ന വാദങ്ങള്‍ പൊള്ളയാണ്. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നുപോലും ഖണ്ഡിക്കാന്‍ അദ്ദേഹത്തിന് ആയിട്ടില്ല- വി.എസ് പറഞ്ഞു.
പാമോലിന്‍ കേസില്‍ പ്രതികാര രാഷ്ട്രീയമാണ് ഞാന്‍ കാണിക്കുന്നതെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം കളിച്ചത് ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പാണ്.
നാല് മാസം പാമോലിന്‍ കേസില്‍ നിയമസഭ ഇളകി മറിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി കരുണാകരനെ പിന്തുണയ്ക്കാത്തത് എന്തുകൊണ്ടായിരുന്നുവെന്നും വി.എസ് ചോദിച്ചു.












Click it and Unblock the Notifications