കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംആര്‍ മുരളി പെരുവഴിയില്‍; ജോസി മാറില്ല

  • By Ajith Babu
Google Oneindia Malayalam News

Chennithala
കൊച്ചി: ഷൊര്‍ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ശാന്ത ജയറാമാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെ എംആര്‍ മുരളി പെരുവഴിയിലായി. ഷൊര്‍ണൂരില്‍ മത്സരിയ്ക്കാന്‍ കോണ്‍ഗ്രസുമായി സഖ്യസാധ്യതകള്‍ തേടിയതോടെ സിപിഎമ്മില്‍ നിന്നും നേരത്തെ പുറത്തായ മുരളിയെ ഇടതുപക്ഷ ഏകോപനസമിതിയും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതോടെ മുരളി ഒരിടത്തുമില്ലാത്ത അവസ്ഥയിലായി. ശാന്താ ജയറാമിനെ പിന്‍വലിച്ച് ഷൊര്‍ണൂരില്‍ എംആര്‍ മുരളിക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്ന വാര്‍ത്തകള്‍ നേരത്തെ മുതല്‍ പ്രചരിച്ചിരുന്നു.

ശക്തമായ പ്രതിഷേധമുയര്‍ന്നെങ്കിലും ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥി ജോസി സെബാസ്റ്റ്യനെ മാറ്റില്ലെന്നും ചെന്നിത്തല അറിയിച്ചു. ഉടുമ്പന്‍ ചോലയില്‍ ജോസിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധം തുടരുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജോസിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കോണ്‍ഗ്രസ് പ്രാദേശിക ഘടകം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പത്ത് മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും ഒറ്റയടിയ്ക്ക് രാജിവക്കുകയും ചെയ്തിരുന്നു.

ചങ്ങനാശേരി സ്വദേശിയായ ജോസിയെ മാറ്റി ഇബ്രാഹീം കുട്ടി കല്ലാറിനെ പകരം ഇവിടെ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമനുസരിച്ചാണ് ജോസി സെബാസ്റ്റ്യന് സീറ്റ് നല്‍കിയത്. സിഎംപിക്ക് താല്‍പര്യമില്ലാത്ത നാട്ടിക കോണ്‍ഗ്രസ് ഏറ്റെടുത്തു. പകരം നെന്‍മാറ നല്‍കും. സോഷ്യലിസ്റ്റ് ജനത 6 സീറ്റിലാണ് മത്സരിയ്ക്കുന്നത്.

English summary
KPCC Chief Ramesh Chennithala has informed that Josy Sebastian will be the candidate from Udumbanchola constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X