Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതകദോഷം; ചെന്നിത്തലയ്ക്ക് മുഖ്യനാകാനാവില്ല

Chennithala
തൃശൂര്‍: യുഡിഎഫ് അധികാരത്തിലേറുകയാണെങ്കില്‍ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്ന കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗമില്ലെന്ന് ജ്യോതിഷ പ്രവചനം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഭാവിയറിയാന്‍ ചെന്ന ചെന്നിത്തലയോട് തന്നെയാണത്രേ തീര്‍ത്തും സുഖകരമല്ലാത്ത ഇക്കാര്യം ഒരു പ്രശസ്തനായ ജ്യോതിഷി പറഞ്ഞത്. അതീവരഹസ്യമായിട്ടായിരുന്നു ചെന്നിത്തല ജ്യോത്സ്യനെ കാണാന്‍ പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജാതകവശാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗമില്ലെന്ന് ജ്യോതിഷി പറഞ്ഞതിനാല്‍ പരിഹാരക്രിയകള്‍ നടത്തി ഈ പ്രശ്‌നം മറികടക്കാനാണത്രേ ചെന്നിത്തലയുടെ ശ്രമം. പരിഹാരമാര്‍ഗ്ഗങ്ങളും ജ്യോതിഷി നിര്‍്‌ദ്ദേശിച്ചിട്ടുണ്ടെന്നാണ് സൂചന.

മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് ചെന്നിത്തല പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രക്കസേരതന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന കാര്യം വ്യക്തമാണ്. പാമോയില്‍ കേസ് വീണ്ടും പൊങ്ങിവന്ന സ്ഥിതിയ്ക്ക് ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ ഹൈക്കമാന്റ് തയ്യാറായേയ്ക്കില്ലെന്നാണ് സൂചന.

എന്തായാലൂം സംഖ്യാഫലപ്രകാരം 2011 ഭരണാധികാരികള്‍ക്ക് നല്ല വര്‍ഷമല്ലെന്നാണ് പൊതുവേ ജ്യോതിഷികള്‍ പറയുന്നത്. അധികാരത്തിലിരിക്കുന്നവര്‍ക്ക് അഭിമാനക്ഷതം, വിമര്‍ശനം എന്നിവയേല്‍ക്കാന്‍ സാധ്യതയുണ്ടത്രേ. 2011ല്‍ അധികാരമേല്‍ക്കുന്നവര്‍് പൊതുവേ കേസുകളില്‍ അകപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ജ്യോത്സ്യന്‍മാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+