ഐജി ശ്രീലേഖയെ യുവാവ് കടന്നുപിടിച്ചു
കൊച്ചി: എറണാകുളം റേഞ്ച് ഐജി ശ്രീലേഖയെ യുവാവ് കടന്നുപിടിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ പ്രഭാതസവാരിക്കിടെ കലൂര്‍ കതൃക്കടവ് പാലത്തിനടുത്തുവച്ചായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു ശ്രീലേഖയെ എതിരെവന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നുവത്രേ. ഉടന്‍തന്നെ കുതറിമാറിയ അവര്‍ യുവാവിനെ അടിച്ച് പിടിച്ചുനിര്‍ത്തി ഫ്‌ളൈയിങ് സ്‌ക്വാഡിനെ വിവരം അറിയിച്ച് കൈമാറുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കടവന്ത്ര സ്‌റ്റേഷനിലെത്തിച്ച് യുവാവിനെതിരെ കേസെടുത്തതായാണ് വിവരം. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് പൊലീസ് ഇതേവരെ പ്രതികരിച്ചിട്ടല്ല. ശ്രിലേഖയും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നുമാണത്രേ ഐജി പറഞ്ഞത്.
കടവന്ത്രയിലെ രാജീവ്ഗാന്ധി സ്‌റ്റേഡിയത്തിനു സമീപത്തെ ഔദ്യോഗിക വസതിയായ റേഞ്ച് ഹൗസിലാണ് ശ്രിലേഖ താമസിക്കുന്നത്. രാവിലെ ഗണ്‍മാനെ കൂട്ടാതെ ഒറ്റയ്ക്കാണ് ഐ.ജി നടക്കാനിറങ്ങുന്നത്.












Click it and Unblock the Notifications