അനാശാസ്യകേന്ദ്രത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം
തിരൂര്‍: അനാശാസ്യ കേന്ദ്രം നാട്ടുകാര്‍ വളഞ്ഞതില്‍ ഭയന്ന് യുവതി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ ആശുപത്രിയിലെത്തിച്ച് കേന്ദ്രത്തിലുണ്ടായിരുന്ന പുരുഷന്‍മാര്‍ മുങ്ങി.
കണ്ണംകുളത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് നാടകീയസംഭവങ്ങളുണ്ടായത്. തിരൂര്‍ സ്വദേശിനിയായ യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ വളഞ്ഞതോടെ ഇവര്‍ ബ്ലേഡ്‌കൊണ്ട് കൈയിലെ ഞരമ്പ് അറുക്കുകയായിരുന്നു.
കയ്യാങ്കളിയ്ക്കും വാക്തര്‍ക്കത്തിനുമിടെ കേന്ദ്രത്തിലുണ്ടായിരുന്ന പുരുഷന്മാര്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷരായതായി ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു.
യുവതിയുടെ നില ഗുരുതരമല്ല. ഇവരുടെ രണ്ട് കുട്ടികളും കേന്ദ്രത്തിലുണ്ടായിരുന്നു. ഇവരെ പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടു. കുന്ദംകുളം, ചങ്ങരംകുളം സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു പേര്‍ക്കെതിരെയും അനാശാസ്യത്തിന് കേസെടുത്തതായി തിരൂര്‍ ഡിവൈ.എസ്പി. പി. അബ്ദുല്‍വാഹിദ് അറിയിച്ചു. കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications