എംവി രാഘവന്‍ നെന്മാറയില്‍ മത്സരിക്കും

വെള്ളിയാഴ്ച രാവിലെ യുഡിഎഫ് നേതൃത്വവുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സോഷ്യലിസ്റ്റ് ജനതയ്ക്ക് നീക്കിവച്ച നെന്മാറ സിഎംപിക്കു നല്‍കാന്‍ തീരുമാനമായത്.
നെന്മാറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ വി. ചെന്താമരാക്ഷനാണ്. കുന്നംകുളം, നാട്ടിക, ധര്‍മ്മടം എന്നീ സീറ്റുകളാണ് സിഎംപിയ്ക്ക് ആദ്യം കോണ്‍ഗ്രസ് നല്‍കിയിരുന്നത്. നാട്ടിക സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. ഇവിടത്തെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ നിശ്ചയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അറിയിച്ചു.
നെന്മാറ സീറ്റ് സോഷ്യലിസ്റ്റ് ജനതയ്ക്കായി യുഡിഎഫ്. ധാരണപ്രകാരം നീക്കി വച്ചതാണ്. എന്നാല്‍ ചിറ്റൂര്‍ മണ്ഡലം തരാത്തതില്‍ പ്രതിഷേധിച്ച് നെന്മാറയില്‍ മത്സരിക്കില്ലെന്ന് സോഷ്യലിസ്റ്റ് ജനത പ്രഖ്യാപിച്ചു. തുടര്‍ന്നാണ് നെന്മാറ സിഎംപിയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
നെന്മാറ സിഎംപിയ്ക്ക് ലഭിച്ചതോടെ സോഷ്യലിസ്റ്റ് ജനതയുടെ സീറ്റ് ആറായി ചുരുങ്ങി. നേരത്തെ 12 സീറ്റാണ് സോഷ്യലിസ്റ്റ് ജനത ചോദിച്ചിരുന്നത്.












Click it and Unblock the Notifications