മുരളിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും: പത്മജ

പ്രതിഷേധം അവസാനിപ്പിച്ച് പത്മജ അടക്കമുള്ളവര്‍ പ്രചാരണരംഗത്ത് സജീവമാവണമെന്ന് വട്ടിയൂര്‍ക്കാവില്‍ സീറ്റ് ലഭിച്ച കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള പ്രതിഷേധത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് രംഗത്തു നിന്നു മാറിനില്‍ക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ല. കരുണാകര വിഭാഗത്തിലുള്ളവരെ അവഗണിച്ചതില്‍ വിഷമമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ പ്രചാരണത്തില്‍ നിന്നു മാറി നില്‍ക്കില്ല.
താനെന്നും കോണ്‍ഗ്രസുകാരിയാണ്. മുരളീധരന്‍ മുന്‍ കെപിസിസി പ്രസിഡന്റാണ്. കഴിവു തെളിയച്ചയാളാണ്. പത്മജ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തങ്ങളുടെ പരാതികള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷയെന്നു പത്മജ വ്യക്തമാക്കി.












Click it and Unblock the Notifications