Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ 'ഒരുത്തി' വിളിയ്‌ക്കെതിരെ സിന്ധു

Sindhu Joy
കോട്ടയം: തന്നെ ഒരുത്തിയെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സിപിഎം വിട്ട സിന്ധു ജോയ്.

വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത് ഒരുത്തി പുറത്തുപോയാല്‍ പ്രശ്‌നമില്ലെന്നാണ്. ഇതാണോ അച്യുതാനന്ദന്റെ സംസ്‌കാരം. പാര്‍ട്ടിയ്ക്കുവേണ്ടി കഷ്ടപ്പെട്ട എന്നെപ്പോലെയുള്ള ഒരു സ്ത്രീയെ സംരക്ഷിക്കാന്‍ എന്തുകൊണ്ട് വിഎസ് തയ്യാറായില്ല. പഴയതൊക്കെ വിഎസ് ഓര്‍മ്മിക്കണം. അദ്ദേഹത്തിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കണം- സിന്ധു പറഞ്ഞു.

സിപിഎം വിട്ട് സിന്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഒരുത്തി പുറത്തുപോയാല്‍ പ്രശ്‌നമില്ലെന്ന് വിഎസ് പറഞ്ഞത്. ഇതിന് പിന്നാലെ വ്യാഴാഴ്ച വൈകീട്ട് പാമ്പാടിയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു സംസാരിക്കവെയാണ് സിന്ധു വിഎസിനെതിരെ ആഞ്ഞടിച്ചത്്

സ്ത്രീകള്‍ക്ക് ഒരുവിധ അംഗീകാരവും നല്‍കാത്ത പാര്‍ട്ടിയാണു സിപിഎം. സ്ത്രീകളടക്കമുള്ള ഒട്ടേറെ പ്രവര്‍ത്തകരുടെ പ്രതിനിധിയായാണു താന്‍ പുറത്തു വന്നിരിക്കുന്നത്. പാര്‍ട്ടിക്കു വേണ്ടി കഷ്ടപ്പെട്ടവരെ മറന്നു ചില കെട്ടിലമ്മമാരെ കൊണ്ടുവന്ന് അവര്‍ക്കു സ്ഥാനം നല്‍കിയ ചരിത്രമാണു പാര്‍ട്ടി കാട്ടിയത്.

ക്രൈസ്തവ വിശ്വാസിയാണു ഞാന്‍. എറണാകുളത്തു മല്‍സരത്തിനിടെ ബിഷപ്പുമാരുടെ കൈമുത്തിയതു വലിയ പ്രശ്‌നമാക്കി മാറ്റി പാര്‍ട്ടി. ജയിലില്‍ കിടന്നപ്പോള്‍ കാണാനും കെട്ടിപ്പിടിക്കാനും ചുംബനം നല്‍കാനും എത്തിക്കൊണ്ടിരുന്ന പി.കെ. ശ്രീമതി മന്ത്രിയായതിനു ശേഷം വീട്ടില്‍ വിളിച്ച് ഒരു ഗാസ് ചായ തരാന്‍ പോലും തയാറായില്ല. സ്ത്രീകള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ് എന്നു വ്യക്തമായി. അതുകൊണ്ടാണു കോണ്‍ഗ്രസ് അംഗത്വം ചോദിച്ചത്-അവര്‍ പറഞ്ഞു.

യുഡിഎഫിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം എസ്എഫ്‌ഐ സംഘടിപ്പിച്ചു. അതില്‍ പങ്കെടുത്ത ഒരു സ്ത്രീയെ എങ്കിലും ഇന്നു കാണാനുണ്ടോ? നിരോധനാജ്ഞ ലംഘിച്ചു വരെ പാര്‍ട്ടിക്കു വേണ്ടി മരിക്കാന്‍ തയാറായി പ്രവര്‍ത്തിച്ചു.

കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോലും എനിക്കു സാധിച്ചില്ല. സ്വന്തമായി വീടില്ല എന്ന കാരണത്താല്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ പോലും സാധിച്ചില്ല. എന്നിട്ട് ഇപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗത്വം രാജിവച്ചു കത്തുനല്‍കിയ ഉടന്‍ തന്നെ പുറത്താക്കി എന്നു കാണിച്ചു പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണു നേതൃത്വം-സിന്ധു പറഞ്ഞു.

രണ്ടു പെണ്‍മക്കളുള്ള പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി തന്നെ ഒരു മകളായാണു സ്വീകരിച്ചതെന്നും തന്റെ പിതൃസ്ഥാനത്തു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാണെന്നും സിന്ധു ജോയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+