സിന്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നത് നാണക്കേട്: വിഎസ്

കേന്ദ്രത്തിലെ അഴിമതി കാരണം സാധാരണക്കാര്‍ പോലും കോണ്‍ഗ്രസുകാരനാണെന്നു പറയാന്‍ മടിക്കുന്ന ഇക്കാലത്ത് ഒരുത്തി കോണ്‍ഗ്രസിലേക്കു പോകുന്നതില്‍ നിങ്ങള്‍ക്ക് അദ്ഭുതമില്ലെങ്കിലും നാട്ടുകാര്‍ക്ക് അദ്ഭുതമാണ് എന്നാണ് സിന്ധു പാര്‍ട്ടിവിട്ടതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് വിഎസ് പ്രതികരിച്ചത്.
അഴിമതി ആരോപണങ്ങള്‍ മൂലം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
മലമ്പുഴയില്‍ പത്രിക നല്‍കാനായി എത്തിയതായിരുന്നു വിഎസ്. എതിര്‍ സ്ഥാനാര്‍ഥി ലതിക സുഭാഷ് ശാരിയുടെ മകളില്‍ നിന്നാണല്ലോ കെട്ടിവയ്ക്കാനുള്ള പണം വാങ്ങിയതെന്നു ചോദിച്ചപ്പോള്‍ താന്‍ കൂത്തുപറമ്പ് വെടിവയ്പില്‍ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനില്‍ നിന്നാണു കെട്ടിവയ്ക്കാനുള്ള പണം വാങ്ങിയതെന്നും അതില്‍ അഭിമാനമുണ്ടെന്നും വിഎസ് പറഞ്ഞു.
പാമോലിന്‍ കേസില്‍ കോടതിയില്‍ നിന്ന് ഉചിതമായ നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷ. അഴിമതി നടത്തിയതിന് ക്രിമിനല്‍ കേസിലാണ് ആര്‍.ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചത്. എന്നാല്‍, ഒരു രാഷ്ട്രീയതടവുകാരനെന്നപോലെയാണ് ബാലകൃഷ്ണപിള്ള പെരുമാറുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച അദ്ദേഹം ജനവികാരം മനസ്സിലാക്കി ഒടുവില്‍ പിന്‍വാങ്ങിയത് നന്നായെന്നും അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications