Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയും ചെന്നിത്തലയും കോടീശ്വരന്മാര്‍

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയാണെങ്കിലും സമ്പത്തിന്റെ കാര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ പാവപ്പെട്ടവന്‍, വിഎസിന്റെ കൈവശമുള്ളത് വെറും മൂവായിരം രൂപയാണ്. ബാങ്ക് അക്കൗണ്ടിലാവട്ടെ 80,295രൂപമാത്രമാണുള്ളത്. വിഎസിന് സ്വന്തമായി വീടില്ല, പക്ഷേ ഭാര്യയ്ക്ക് വീടും സ്ഥലവുമുണ്ട്.

ഭാര്യയുടെ കൈവശം 10000 രൂപയും, അക്കൗണ്ടില്‍ 5,70,632 രൂപയുമുണ്ട്. വ്യാഴാഴ്ച സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് വിഎസിന്റെ സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കയിരിക്കുന്നത്.

വിഎസിന്റെ ഭാര്യയുടെ പേരില്‍ മലയാളം കമ്മ്യൂണിക്കേഷനില്‍ 5000 രൂപയുടെ ഓഹരിയും 1,96,000 രൂപാ വില മതിക്കുന്ന സ്വര്‍ണവും പറവൂരില്‍ ഒരു ലക്ഷം മതിക്കുന്ന 10 സെന്റ് സ്ഥലവും പുന്നപ്രയില്‍ 6.45 ലക്ഷം രൂപാ വില മതിക്കുന്ന 2500 ചതുരശ്രയടി വിസ്തീര്‍ണമുളള വീടും ഉണ്ട്.

വ്യാഴാഴ്ച പല പ്രമുഖ നേതാക്കളും നാമനിര്‍ദ്ദേശപത്രികയും ഒപ്പും സ്വത്ത് വിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്.

മുന്‍മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ സ്ഥാവരജംഗമ ആസ്തി 6.17 കോടിയാണ്. കൂടാതെ ഭാര്യയുടെ പേരില്‍ 3.51 കോടിയുടെ ആസ്തിയുമുണ്ട്.

മുരളീധരനും ഭാര്യയ്ക്കും കോഴിക്കോട് എസ്ബിടിയില്‍ 75 ലക്ഷം വീതം സ്ഥിരം നിക്ഷേപമുണ്ട്. മുരളീധരന്റെ പേരില്‍ 85 ലക്ഷത്തിന്റെ കെട്ടിടവും ഭാര്യയുടെ പേരില്‍ 1.60 കോടി യുടെ കെട്ടിടവുമുണ്ട്. മുരളിക്ക് 10 ലക്ഷത്തിന്റെ കാര്‍ഷിക ഭൂമിയും ഭാര്യയുടെ പേരില്‍ 71.11 ലക്ഷത്തിന്റെ കൃഷിഭൂമിയും 16 ലക്ഷത്തിന്റെ കാര്‍ഷികേതര ഭൂമിയുമുണ്ട്. ജനപ്രിയ കമ്മ്യൂണിക്കേഷനില്‍ 3.39 കോടിയുടെ ഓഹരിയുണ്ട്. 27.42 ലക്ഷത്തിന്റെ വാഹനം മുരളിയുടെ പേരിലുണ്ട്. ഭാര്യക്ക് 15 ലക്ഷത്തിന്റെ സ്വര്‍ണവും 5 ലക്ഷത്തിന്റെ വാഹനവും ഉണ്ട്.

കെപിസിസി അധ്യക്ഷന്‍ കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് 96,40,496 രൂപയുടെ ആസ്തി. കെട്ടിടവും സ്ഥലവുമായി 63,39,910 രൂപയുടെയും മറ്റ് ഇനത്തില്‍ 33,00,586 രൂപയുമുണ്ട്. 13,78,824 രൂപയുടെ വായ്പയും ചെന്നിത്തലയുടെ പേരിലുണ്ട്. മാരുതി എസ്റ്റീംകാറും രണ്ട് അംബാസഡര്‍ കാറും അഞ്ചു പവന്റെ സ്വര്‍ണവും കൈവശമുള്ള 15,000 രൂപയും ചെന്നിത്തലയുടെ ആസ്തിയില്‍പെടുന്നു.

എസ്.ബി.ഐ, ട്രഷറി സേവിംഗ് ബാങ്ക് എന്നിവിടങ്ങളിലായി 22,97,476 രൂപയുടെ ബാങ്ക് ബാലന്‍സുണ്ട്. എല്‍.ഐ.സി, ബാങ്ക്, പോസ്‌റ്റോഫീസ് സേവിംഗ്‌സ് എന്നിവിടങ്ങളിലായി 7,08,400 രൂപയുടെ നിക്ഷേപം. ഭാര്യ അനിതയുടെ പേരില്‍ 41,03,150 രൂപയുടെ വസ്തുവകകളും 50 പവന്റെ സ്വര്‍ണവും മറ്റിനത്തില്‍ 21,47,492 രൂപയുടെയും ആസ്തിയുണ്ട്.

പതിനെട്ടു കോടി വീതം ആസ്തിയുമായി യുഡിഎഫ് സ്ഥാനാര്‍ഥികളായ പി.വി. ഗംഗാധരനും ശ്രേയാംസ് കുമാറും ചെന്നിത്തലയെയും മുരളിയെയും പിന്തള്ളി. ബിജെപിയുടെ നേതാവ് ഒ.രാജഗോപാലിന്റെ കൈവശമുള്ള തുകയാകട്ടെ 51 രൂപയാണ്. രാജഗോപാലിന്റെ ആകെ ആസ്തി 6,13,578 രൂപയാണ്.

മന്ത്രി എ.കെ.ബാലന്റെ കൈവശം 25000 രൂപയും ബാങ്ക് നിക്ഷേപമായി 12.97 ലക്ഷം രൂപയും ഉണ്ട്. ഭാര്യയുടെ കൈവശം 35000 രൂപയുണ്ട്. ഭാര്യയുടെ അക്കൗണ്ടില്‍ 43.36 ലക്ഷവും ഭാര്യയുടേയും മകന്റെയും പേരില്‍ 9.24 ലക്ഷവും നിക്ഷേപമുണ്ട്. ഭാര്യയുടെ പേരില്‍ 3.54 ലക്ഷത്തിന്റെയും മക്കളുടെ പേരില്‍ 5.86 ലക്ഷത്തിന്റെയും ഇന്‍ഷുറന്‍സ് പോളിസിയുമുണ്ട്. പുറമെ ഭാര്യയുടെ പേരില്‍ 4.25 ലക്ഷം വിലയുളള മാരുതി സ്വിഫ്റ്റ് കാറും 5.25 ലക്ഷത്തിന്റെ ആഭരണവും.

മന്ത്രിക്ക് മലയാളം കമ്മ്യൂണിക്കേഷനില്‍ 5000 രൂപയുടെ ഓഹരിയും നാദാപുരത്ത് അഞ്ചു ലക്ഷം മതിക്കുന്ന 20 സെന്റ് സ്ഥലവും വീടും, ഭാര്യയുടെ പേരില്‍ വടക്കന്തറയില്‍ 25 ലക്ഷം വിലയുളള വീടും 7.9 സെന്റ് സ്ഥലവും ഉണ്ട്. ഭാര്യക്ക് എസ്.ബി.ടിയില്‍ നാല് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+