മ്യാന്‍മറിലും തായ്‌ലാന്റിലും ഭൂചലനം ; 60 മരണം
ബാങ്കോക്ക്: മ്യാന്‍മറിലും തായ്‌ലാന്റിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചലനത്തിന്റെ ആഘാതത്തില്‍ മ്യാന്‍മറില്‍ 60 മരിച്ചു.
വടക്കുകിഴക്കന്‍ മ്യാന്‍മറിലെ താലി ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയിലാണ് റിച്ചര്‍ സ്‌കെയിലില്‍ 6.8 പോയിന്റ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തായ്‍ലാന്റിലെ ചിയാങ് റായി നഗരത്തിനു 119 കിലോമീറ്റര്‍ വടക്കാണു ചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തിന്റെ ശക്തിയില്‍ മ്യാന്‍മറില്‍ 130 കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടാണു കൂടുതല്‍ പേരും മരിച്ചത്. റോഡുകള്‍ക്കും തകരാറുണ്ടായി.
തായ്‌ലാന്റിലെ തചിലേകിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ബാങ്കോക്ക് നഗരത്തില്‍ നിന്നും 680കിലോമീറ്റര്‍ അകലെയാണിത്. ചലനത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടം ഇടിഞ്ഞുവീണ് ഇവിടെ ഒരാള്‍ മരിച്ചിട്ടുണ്ട്.
ചലനത്തിന്റെ ശക്തിയില്‍ ഒട്ടേറെ സന്യാസി മഠങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രണ്ടുസ്ഥലത്തും മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ പറയുന്നു.
വിയറ്റ്നാം തലസ്ഥാനമായ ഹാനോയിയും ഭൂചലനത്തില്‍ കുലുങ്ങി. എന്നാല്‍ ഇവിടെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.ഉയര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.












Click it and Unblock the Notifications