കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്‍ബുക്ക് ദിനംപ്രതി 20,000 പേരെ പുറത്താക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Facebook
ന്യൂയോര്‍ക്ക്: പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ നിന്നും പ്രതിദിനം 20,000ത്തോളം പേരെ പുറത്താക്കുന്നതായി റിപ്പോര്‍ട്ട്.

പലതരത്തിലുള്ള സൈബര്‍ നിയമലംഘനങ്ങളുടെ പേരിലാണ് ഇത്രയും പേര്‍ ഫേസ്‍ബുക്കില്‍ നിന്നും പുറത്താകുന്നത്. മോശമായ ഉള്ളടക്കങ്ങള്‍ നല്‍കുക, അനാവശ്യവും അസഭ്യവുമായ സന്ദേശങ്ങള്‍ അയയ്ക്കുക, സ്വകാര്യതയ്ക്ക് ഭംഗം വരുത്തുക തുടങ്ങിയവയാണ് പുറത്താക്കുന്നതിനുള്ള കാരണങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്.

ഫേസ്‍ബുക്കില്‍ അംഗത്വമെടുക്കുന്ന 13വയസ്സിന് താഴെയുള്ളവരെയും ഇത്തരത്തില്‍ ഫേസ്ബുക്ക് പുറത്താക്കുന്നുണ്ട്. അംഗത്വമെടുക്കാനുള്ള കുറഞ്ഞപ്രായം 13ആണെന്ന് ഫേസ്‍ബുക്ക് നിജപ്പെടുത്തിയിട്ടുണ്ട്. പക്ഷേ 13ന് താഴെ പ്രായമുള്ള ഒട്ടേറെ കുട്ടികള്‍ അക്കൗണ്ട് തുറക്കുന്നുണ്ട്. കണ്ടെത്തുന്ന മുറയ്ക്ക് ഇവരുടെ അക്കൗണ്ടുകള്‍ ഫേസ്‍ബുക്ക് മരവിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇതിനെല്ലാം പുറമേ വ്യാജ അക്കൗണ്ടുകളും നീക്കം ചെയ്യുന്നുണ്ട്. സ്വാകാര്യതയ്ക്ക് ഭംഗം വരുത്തുന്നവരുടെ കാര്യത്തില്‍ തങ്ങള്‍ കര്‍ശനമായ നിലപാടെടുക്കുമെന്ന് ഫേസ്‍ബുക്ക് അധികൃതര്‍ പറയുന്നു. സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇരുപതിനായിരത്തോളം പ്രൊഫൈലുകള്‍ പ്രതിദിനം തങ്ങള്‍ നീക്കം ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.

ആസ്ത്രേലിയന്‍ പാര്‍ലമെന്റിന്റെ സൈബര്‍ സുരക്ഷാ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ഫേസ്ബുക്ക് ചീഫ് പ്രൈവസി ഉപദേശകന്‍ മൊസല്ലി തോംസണാണ് ഇക്കാര്യം വ്യക്തമാക്കിയത്.

English summary
Facebook chief privacy advisor Mozelle Thompson appeared before the Australian Parliament’s cyber-safety committee this week to discuss Internet-related security issues, and revealed that 20,000 users are kicked off Facebook every day for various infractions, including for lying about their age.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X