ഒടുക്കം ബിജെപിയും വിക്കിലീക്‌സ് കുരുക്കില്‍

ഹിന്ദുത്വ ദേശീയവാദം അവസരമനുസരിച്ച് ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമാണെന്ന അരുണ്‍ ജെയ്്റ്റ്‌ലിയുടെ പരാമര്‍ശമാണ് ബിജെപിയ്ക്ക് വിനയായിരിക്കുന്നത്. അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അരുണ്‍ ജെയ്റ്റ്‌ലി ഈ പരാമര്‍ശം നടത്തിയതെന്നാണ് വിക്കിലീക്‌സ് അവകാശപ്പെടുന്നത്.
ഇപ്പോഴത്തെ അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്‌ളേക്കുമായി 2005 മേയില്‍ ദില്ലിയിലെ അമേരിക്കന്‍എംബസിയില്‍വച്ച് നടത്തിയ സംഭാഷണത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലി ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞത്.
ഹിന്ദുത്വത്തെ അവസരത്തിനനുസരിച്ച് ചര്‍ച്ചാ കേന്ദ്രമാക്കുകയാണ് പാര്‍ട്ടിയുടെ തന്ത്രമെന്ന് ജെയ്റ്റ്‌ലി ബ്‌ളേക്കിനോട് തുറന്നുപറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് റോബര്‍ട്ട് ബ്‌ളേക്ക് വാഷിങ്ടണിലേക്കയച്ച കേബിള്‍ സന്ദേശമാണു വിക്കിലീക്‌സ് പുറത്തു വിട്ടത്.
ഇന്ത്യ, പാക്ക് ബന്ധം മെച്ചപ്പെട്ടപ്പോള്‍ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപ്രാധാന്യം കുറഞ്ഞു. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്ന് അടുത്ത തീവ്രവാദിയാക്രമണമുണ്ടാകുമ്പോള്‍ ഇതു വീണ്ടും സജീവമാകും. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെ കുറിച്ചു വലിയ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ഇപ്പോള്‍ ഹിന്ദുത്വ ദേശീയവാദം വിജയകരമാണ്. - എന്നിങ്ങനെയാണ് ജെയ്റ്റ്‌ലി പറഞ്ഞത്.
ഇന്ത്യയിലെ നിയമമേഖലയിലും ചില്ലറ വില്‍പന മേഖലയിലും വിദേശപങ്കാളിത്തം ഉയര്‍ത്തുന്നതിനോട് ജെയ്റ്റ്‌ലിക്ക് പൂര്‍ണ യോജിപ്പാണെന്നും റോബര്‍ട്ട് ബ്‌ളേക്ക് വാഷിങ്ടണിലേക്കയച്ച കേബിള്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നതായി വിക്കിലീക്‌സ് പറയുന്നു.












Click it and Unblock the Notifications