പിള്ളയ്ക്ക് നെഞ്ചുവേദന; ചികിത്സ വൈകി

വ്യാഴാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ മൂന്നു മണിയോടെയാണു നെഞ്ചുവേദന വന്നത്. വേദന വയറ്റിലേക്കും വ്യാപിച്ചിരുന്നുവത്രേ. കഠിനമായ വേദന കൊണ്ടു വിഷമിച്ച പിള്ളയ്ക്കു മൂന്നു മണിക്കൂറിനു ശേഷമാണു വൈദ്യസഹായം നല്‍കിയതെന്നു പരാതിയുണ്ട്.
ആറു മണിക്കു ശേഷമാണു ജയില്‍ ഡോക്ടര്‍ വന്നു പരിശോധിച്ചു വേദനസംഹാരി നല്‍കിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മൂന്നുമണിക്കൂറോളം പിള്ള ജയില്‍ മുറിയില്‍ വേദനസഹിച്ചു കഴിയുകയായിരുന്നു.
ജയില്‍ ഡോക്ടറുടെ പരിശോധനയ്ക്ക് പിന്നാലെ മെഡിക്കല്‍ കോളജില്‍ നിന്നു വിദഗ്ധര്‍ എത്തി പരിശോധിച്ചു. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികില്‍സ ജയില്‍ അധികൃതര്‍ പിള്ളയ്ക്കു നല്‍കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ജയിലില്‍ എ ക്ലാസ് സൗകര്യം വേണമെന്ന് പിള്ള ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അധികൃതര്‍.












Click it and Unblock the Notifications