നാട്ടിക സീറ്റ്; യുഡിഎഫില്‍ ആശയക്കുഴപ്പം
തൃശ്ശൂര്‍: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള തിയതി ശനിയാഴ്ച മൂന്നുമണിയോടെ അവസാനിക്കാനിരിക്കേ യുഡിഎഫില്‍ സീറ്റ് സംബന്ധിച്ച ആശയക്കുഴപ്പം തുടുരുന്നു.
വെള്ളിയാഴ്ച കോണ്‍ഗ്രസ് ഏറ്റെടുത്ത നാട്ടിക സീറ്റില്‍ എംവി രാഘവന്റെ സിഎംപി വീണ്ടും ആവശ്യമുന്നയിച്ചതോടെയാണ് വീണ്ടും പ്രശ്‌നമായത്. ഇതോടെ നാട്ടിക സിഎംപിക്ക് തിരിച്ചുനല്‍കി. വികാസ് ചക്രപാണി ഇവിടെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.
ഇതിനിടെ ധര്‍മടം സീറ്റില്‍നിന്ന് സിഎംപി പിന്മാറിയിട്ടുണ്ട്. ഈ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തും. ഇവിടെ മമ്പറം ദിവാകരനായിരിക്കും മത്സരിക്കുക. ചൂരായി ചന്ദ്രനെ ധര്‍മ്മടത്ത് മത്സരിപ്പിക്കാനായിരുന്നു സിഎംപിയുടെ ആദ്യ നീക്കം.
അതേസമയം നാട്ടിക സീറ്റ് സിഎംപിക്ക് നല്‍കിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.കെ സുധീര്‍ ഇവിടെ പത്രിക നല്‍കിയിട്ടുണ്ട്. സീറ്റ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയാണ് സൂധീര്‍. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ പത്രിക പിന്‍വലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ മറ്റേതെങ്കിലും സീറ്റ് നല്‍കുകയാണെങ്കില്‍ നാട്ടിക കോണ്‍ഗ്രസിന് വിട്ടു നല്‍കാന്‍ തയാറാണെന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ എം.വി.രാഘവന്‍ നന്മാറയില്‍ പറഞ്ഞു.












Click it and Unblock the Notifications