പത്രികാ സമര്‍പ്പണം 3മണിയോടെ അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും. വൈകീട്ട് മൂന്നുമണിവരെ പത്രിക നല്‍കാം.
സ്ഥാനാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും പത്രികകള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. പത്രികാ സമര്‍പ്പണം അവസാനിക്കുന്നതോടെ കേരളം ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലേയ്ക്ക് നീങ്ങും.
തിങ്കളാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. ഇതുകഴിയുന്നതോടെ മത്സരം സംബന്ധിച്ച അന്തിമ ചിത്രം ലഭിക്കും.
മാര്‍ച്ച് 30ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഉമ്മന്‍ചാണ്ടി ഒഴികെയുള്ള പ്രമുഖരെല്ലാം നേരത്തെ പത്രിക നല്‍കിയിരുന്നു.
ഉമ്മന്‍ചാണ്ടി ഉച്ചയോടെ പള്ളിക്കത്തോട്ടില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പത്രിക നല്‍കി. പള്ളിക്കത്തോട് ടൗണില്‍ നിന്ന് പ്രകടനമായാണ് ഉമ്മന്‍ചാണ്ടി പത്രിക നല്‍കാന്‍ ബ്ലോക്ക് ഓഫീസിലേക്ക് പോയത്.
ഉമ്മന്‍ ചാണ്ടിക്കു പുറമേ നെന്മാറയില്‍നിന്ന് എംവി രാഘവനും ശനിയാഴ്ച പത്രിക നല്‍കിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications