കോണ്‍ഗ്രസുകാര്‍ തമ്മിലടിക്കില്ല: മുരളി

വിഎസ് പ്രതികാര രാഷ്ട്രീയത്തിന്റെ ആളാണ്. പാമോലിന്‍ കേസിലെ സ്‌റ്റേ ഒഴിപ്പിക്കാന്‍ വിഎസ് ശ്രമിക്കുമ്പോള്‍ കരുണാകരന്‍ അത്യാസന്ന നിലയിലായിരുന്നു. കരുണാകരന്റെ മരണ ശേഷം ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കാനായി ശ്രമം- മുരളി ആരോപിച്ചു.
ഈ ആത്മാര്‍ഥത ഭരണത്തില്‍ കാട്ടിയിരുന്നെങ്കില്‍ കേരളം എത്ര നന്നായേനെ. ഓരോ കോണ്‍ഗ്രസുകാരനെയും കള്ളക്കേസില്‍ കുടുക്കാനാണ് അച്യുതാനന്ദന്റെ ശ്രമം. കുറ്റവാളികളെ കയ്യാമം വച്ചു തെരുവിലൂടെ നടത്തുമെന്നു വീമ്പിളക്കി. ഒരാളെയും കയ്യാമം വച്ചില്ല. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണു പല കുറ്റവാളികളും- അദ്ദേഹം പറഞ്ഞു.
താന്‍ പരാജയപ്പെട്ട വടക്കാഞ്ചേരി മണ്ഡലം തിരിച്ചു പിടിക്കുന്നതിന് അവിടെ മല്‍സരിക്കണമെന്നുണ്ടായിരുന്നു. ആഗ്രഹിച്ചതു പോലെ എല്ലാം നടക്കണമെന്നില്ലല്ലോ. പാര്‍ട്ടിയിലേക്കു തിരിച്ചു വന്നു ചുരുങ്ങിയ കാലം കൊണ്ടു സ്ഥാനാര്‍ഥിയാവാനുള്ള വലിയ ചുമതല ഏല്‍പ്പിച്ചതിനു ഹൈക്കമാന്‍ഡിനോടു നന്ദിയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. തനിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതിന് പിന്നില്‍ കരുണാകരന്റെ മകനെന്ന പരിഗണനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച മുരളീ മന്ദിരത്തില്‍ കെ.കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.












Click it and Unblock the Notifications