Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ഹിക്കുന്ന സീറ്റുകള്‍ ലഭിച്ചില്ല: പിജെ ജോസഫ്

PJ Joseph
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന് പിജെ ജോസഫ്.

സീറ്റ് വിഭജനക്കാര്യത്തില്‍ ഞങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. സീറ്റുകള്‍ കുറഞ്ഞതിനാല്‍ എന്റെയൊപ്പം വന്ന പലര്‍ക്കും അവസരം നല്‍കാന്‍ കഴിഞ്ഞില്ല- ജോസഫ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനയാത്രാ വിവാദം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകില്ലെന്നും ജോസഫ് വ്യക്തമാക്കി. വിമാനയാത്രാ വിവാദത്തില്‍ നിരപരാധിത്വം തെളിയിച്ച് അഗ്‌നിശുദ്ധി വരുത്തിയതാണ് താനെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റ് ആയിരുന്നു കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടിരുന്നത്. കുറഞ്ഞത് 18 സീറ്റെങ്കിലും ലഭിക്കണമെന്ന് ആവശ്യപ്പെട്ട മാണി അവസാനം കോണ്‍ഗ്രസുമായി 15 സീറ്റെന്ന ധാരണയില്‍ എത്തുകയായിരുന്നു.

പിജെ ജോസഫും കൂട്ടരും വന്നതോടെ പാര്‍്ട്ടിയുടെ വലിപ്പവും പ്രാധാന്യവും വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാണി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+