കെപിസിസി: തലേക്കുന്നില്‍ ബഷീറിന് ചുമതല
തിരുവനന്തപുരം: രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീറിനു നല്‍കി.
ബഷീര്‍ ശനിയാഴ്ച ചുമതലയേല്‍ക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി അറിയിച്ചു.
വി.എസ് ശിവകുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല മോഹന്‍ കുമാറിനു നല്‍കി.
ഡി.സി.സി. പ്രസിഡന്റുമാര്‍ മത്സരിക്കുന്ന മറ്റു ജില്ലകളിലും താല്‍ക്കാലികമായി മറ്റു നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications