Get Updates
Get notified of breaking news, exclusive insights, and must-see stories!

മതപ്രചാരണത്തിന് ഇന്റര്‍നെറ്റ് ഉപയോഗിക്കൂ: ഇമാം

ദില്ലി: ഇസ്ലാം മതസന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണമെന്നു മക്ക ഹറം മസ്ജിദ് മുഖ്യ ഇമാമും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ഡോക്ടര്‍ ഷെയ്ഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്റെ ആഹ്വാനം.

പ്രവാചകന്റെയും അനുയായികളുടെയും ജീവിതം പ്രചരിപ്പിക്കുന്നതിലൂടെയാണ് ഇസ്ലാമിന്റെ തനതായ സന്ദേശം ജനങ്ങള്‍ക്കു പകര്‍ന്നുനല്‍കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സംഘടിപ്പിച്ച 'അസ്മതെ സഹാബ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സുദൈസ്. ഇദ്ദേഹം ഇതാദ്യമായാണ് ഇന്ത്യസന്ദര്‍ശിക്കുന്നത്.

ദില്ലിയിലെ രാംലീല മൈതാനത്തു നടന്ന സമ്മേളനത്തില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. സമ്മേളന വേദിയില്‍ നടന്ന മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്‍ക്ക് ഇമാം അല്‍സുദൈസ് നേതൃത്വംനല്‍കി.

രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാന്‍ നല്‍കുന്ന അത്താഴവിരുന്ന് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഇമാം സുദൈസ് ഞായറാഴ്ച പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+