Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറന്നാള്‍; ഇത്തവണ പിള്ളയ്ക്ക് ആഘോഷമില്ല

Balakrishna Pillai
തിരുവനന്തപുരം: ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഞായറാഴ്ച പിറന്നാള്‍. അദ്ദേഹത്തിന്റെ 77ാം പിറന്നാളാണിത്.

മലയാളം കലണ്ടര്‍ അനുസരിച്ച് മീനമാസത്തെല പൂരാടം നാളായ മാര്‍ച്ച് 17 ഞായറാഴ്ച അദ്ദേഹത്തിന് എഴുപത്തിയേഴ് തികയുന്നു.

താന്‍ ജയിലിലാണെങ്കിലും പ്രവര്‍ത്തകരും ബന്ധുക്കളും തന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കുമെന്ന വിശ്വാസത്തിലാണ് പിള്ള. ജയില്‍ വളപ്പിലെ ഗണപതിക്ഷേത്രത്തില്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ പിള്ളയ്ക്ക് അധികൃതര്‍ അനുവാദം നല്‍കിയിട്ടുണ്ട്.

മകന്‍ ഗണേഷ് കുമാറും മകള്‍ ഉഷയും പിറന്നാല്‍ മധുരവുമായി പിള്ളയെ കാണാന്‍ ഞായറാഴ്ച ജയിലില്‍ എത്തും. ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഭാര്യയ്ക്ക് പിള്ളയെ കാണാന്‍ ജയിലിലെത്താന്‍ കഴിയില്ല.

പൊതുവേ പിള്ളയുടെ പിറന്നാല്‍ ദിവസം വാളകത്തെ വീട്ടില്‍ ആശംസയറിയിക്കാനെത്തുന്നവരുടെ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്. ചട്ടങ്ങള്‍ അനുവദിക്കാത്തതിനാല്‍ ജയിലില്‍ പിറന്നാല്‍ ആഘോഷിക്കാന്‍ പിള്ളയ്ക്കു കഴിയില്ല.

പാര്‍ട്ടി ചെയര്‍മാന്റെ ജന്മദിനവേളയില്‍ പിളളയുടെ ആയൂരാരോഗ്യത്തിനുവേണ്ടി സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന നടത്തുമെന്ന് കേരളാകോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി സി. വേണുഗോപാലന്‍ നായര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പിള്ളയ്ക്കു നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. ചികില്‍സയ്ക്കു സൗകര്യമൊരുക്കുന്നതില്‍ ജയില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നതായി കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+