ഇടതുനേതാക്കള്‍ ജയിലില്‍ പോകും: ചെന്നിത്തല

യുഡിഎഫ് നേതാക്കളെ ജയിലടയ്ക്കും എന്ന വി.എസിന്റെ പ്രസ്താവന ജനം പുച്ഛിച്ചു തള്ളും. മെയ് 13 കഴിഞ്ഞാല്‍ എല്‍ഡിഎഫിന്റെ പല നേതാക്കളും ജയിലില്‍ പോകും -ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് എം.വി രാഘവന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം ഒരാള്‍ക്ക് ഒരുപദവി എന്ന തത്വം നടപ്പിലാക്കും. കെപിസിസി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് എടുക്കന്നവര്‍ക്കെതിരെ തല്‍ക്ഷണം നടപടിയെടുക്കും. ഞായറാഴ്ച വൈകീട്ട് കോട്ടയത്ത് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ട്- ചെന്നിത്തല അറിയിച്ചു.
ഇതിനിടെ ഒരു ചാനല്‍ പരിപാടിയില്‍ മുഖ്യമന്ത്രിയാകുന്നത് ആരാണെന്ന കാര്യം ജനങ്ങളും പാര്‍ട്ടിയുമാണ് തീരുമാനിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് പാര്‍ട്ടിക്ക് സ്വീകാര്യമല്ലെന്നും രാഷ്ട്രീയോദേശ്യം വച്ചുള്ള കേസായതിനാല്‍ പ്രതിയായാലും ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയാകാന്‍ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications