ജോയ് ആലുക്കാസ് വെഡ്ഡിങ് സെന്ററില്‍ തീപിടുത്തം

കടവന്ത്ര, ക്‌ളബ് റോഡ്, മട്ടാഞ്ചേരി, തൃക്കാക്കര എന്നീ നാലു ഫയര്‍ സ്‌റ്റേഷനുകളില്‍നിന്നുള്ള 10 ഫയര്‍ യൂണിറ്റുകള്‍ എത്തി മണിക്കൂറുകള്‍ ശ്രമിച്ചശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. വാതിലുകളും ജനലുകളും കുറവായതിനാല്‍ വെള്ളം ഉള്ളിലേക്കു ചീറ്റിക്കാന്‍ വിഷമം നേരിട്ടു.
ഒന്നേ മുക്കാലോടെയാണു മുന്‍വശത്തെ വാതില്‍ തുറക്കാനായത്. പുക കാരണം അകത്തേക്കു കടക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിയുന്നില്ല. നാശനഷ്ടങ്ങള്‍ വ്യക്തമായിട്ടില്ല.
കെട്ടിടത്തിന്റെ എട്ടാം നില വരെ തീ പടര്‍ന്നതായാണു സൂചന. ഷോര്‍ട്ട് സര്‍ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം. കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications