• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ജോയ് ആലുക്കാസ് വെഡ്ഡിങ് സെന്ററില്‍ തീപിടുത്തം

  • By Lakshmi

കൊച്ചി: മറൈന്‍ ഡ്രൈവിലെ ജോയ് ആലുക്കാസ് വെഡ്ഡിങ് സെന്ററില്‍ ശനിയാഴ്ച അര്‍ധ രാത്രി വന്‍ തീപിടിത്തമുണ്ടായി. കെട്ടിടത്തിനകത്തുനിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാരാണു വിവരം പൊലീസില്‍ അറിയിച്ചത്.

കടവന്ത്ര, ക്‌ളബ് റോഡ്, മട്ടാഞ്ചേരി, തൃക്കാക്കര എന്നീ നാലു ഫയര്‍ സ്‌റ്റേഷനുകളില്‍നിന്നുള്ള 10 ഫയര്‍ യൂണിറ്റുകള്‍ എത്തി മണിക്കൂറുകള്‍ ശ്രമിച്ചശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. വാതിലുകളും ജനലുകളും കുറവായതിനാല്‍ വെള്ളം ഉള്ളിലേക്കു ചീറ്റിക്കാന്‍ വിഷമം നേരിട്ടു.

ഒന്നേ മുക്കാലോടെയാണു മുന്‍വശത്തെ വാതില്‍ തുറക്കാനായത്. പുക കാരണം അകത്തേക്കു കടക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിയുന്നില്ല. നാശനഷ്ടങ്ങള്‍ വ്യക്തമായിട്ടില്ല.

കെട്ടിടത്തിന്റെ എട്ടാം നില വരെ തീ പടര്‍ന്നതായാണു സൂചന. ഷോര്‍ട്ട് സര്‍ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം. കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

English summary
A fire broke out in Joy Alukkas Wedding Center in Marine Drive, High Court Junction Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more