പാമോലിന്‍ കേസ്: സഹകരിക്കുമെന്ന് കണ്ണന്താനം
തൃശൂര്‍: പാമോലിന്‍ കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തില്‍ സഹകരിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.
അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്. പത്മകുമാറിന് പാമോയില്‍ ഇറക്കുമതിയില്‍ പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തു നടന്ന വിവാദമായ പാമോയില്‍ ഇറക്കുമതിയില്‍ അന്നത്തെ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ആയിരുന്ന താന്‍ തെറ്റു ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് കണ്ണന്താനം പറഞ്ഞു.
ഞാന്‍ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന ചിലര്‍ എന്നെ ദില്ലിയിലേയ്ക്ക് സ്ഥലം മാറ്റി്. സംസ്ഥാനത്തിന്റെ ചിരിത്രത്തില്‍ ആദ്യമായാണ് ഒരു ഐഎഎസുകാരനെ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നത്.
അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്നു പത്മകുമാറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് പാമോയില്‍ ഇറക്കുമതി നടന്നത്. പാമോലിന്‍ ഇറക്കുമതിക്ക് ഉമ്മന്‍ ചാണ്ടിയുടെ ശിപാര്‍ശയുണ്ടായിരുന്നു. മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനമായിരുന്നു അത്.
ഇറക്കുമതിയെ എതിര്‍ത്തിരുന്നതുകൊണ്ടാണ് ഞാന്‍ കേസില്‍ പ്രതിയാകാതിരുന്നത്. ആവശ്യമെങ്കില്‍ കന്വേഷണവുമായി സഹകരിക്കാം0-കണ്ണന്താനം തൃശൂരില്‍ പറഞ്ഞു.












Click it and Unblock the Notifications