കോണ്‍ഗ്രസ് ഉപയോഗിക്കുന്നത് അഴിമതിപ്പണം: വിഎസ്

പ്രചാരണത്തിനായി രണ്ടു ഹെലികോപ്ടറല്ല, ഓരോ ജില്ലതോറും ഹെലികോപ്ടര്‍ വാങ്ങിനല്‍കാന്‍ കോണ്‍ഗ്രസിനു കഴിയുമെന്നും വിഎസ് കളിയാക്കി. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വി.എസ്.
പ്രചാരണ രംഗത്ത് എല്‍ഡിഎഫ് ബഹുദൂരം മുമ്പിലെത്തി. എല്‍ഡിഎഫിനൊപ്പം എത്താനാണ് കോണ്‍ഗ്രസ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഇപ്പോള്‍ ഹെലികോപ്ടറിലാണ് പ്രചരണം നടത്തുന്നത്.
സ്‌പെക്ട്രം, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി തുടങ്ങിയവയില്‍ നിന്ന് കോടികള്‍ കോണ്‍ഗ്രസ് സമ്പാദിച്ചിട്ടുണ്ട്.
പണ്ടൊക്കെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിവന്നത് കാറിലായിരുന്നു. ഇപ്പോള്‍ അത് മാറി ഹെലികോപ്ടറിലായിട്ടുണ്ട്.
ഇടതുമുന്നണി പ്രചരണം നടത്തുന്നത് ഇപ്പോഴും കാറിലും കാല്‍നടയായുമാണ്. എന്നാല്‍ കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച പണം കൊണ്ട് ഹെലികോപ്ടര്‍ വാങ്ങി പ്രചരണം നടത്തുകയാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications