Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ പൊടിക്കാറ്റ്; ജനങ്ങള്‍ വലഞ്ഞു

കുവൈത്ത്: വീശിയടിക്കുന്ന പൊടിക്കാറ്റില്‍ ഗള്‍ഫ് മേഖലയിലെ മിക്കയിടങ്ങളിലും ജനജീവിതം ദുസ്സഹമാകുന്നു. വെള്ളിയാഴ്ച കുവൈത്തിലുണ്ടായ പൊടിക്കാറ്റില്‍ ആളുകള്‍ മണിക്കൂറുകളോളം വലഞ്ഞു. ഒട്ടേറെ വാഹനാപകടങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അടിയന്തരസാഹചര്യം കണക്കിലെടുത്ത് രാജ്യാന്തര വിമാനത്താവളവും തുറമുഖവും കുറച്ചു സമയത്തേക്ക് അടച്ചിട്ടു. മൊബൈല്‍ സര്‍വീസുകളുടെ നെറ്റ്‌വര്‍ക്കുകള്‍ കൂട്ടത്തോടെ നിശ്ചലമായതും ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കി. കുവൈത്തില്‍ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്ര ശക്തമായ രീതിയില്‍ പ്രകൃതിക്ഷോഭം അനുഭവപ്പെടുന്നത്.

റോഡിലെ സിഗ്‌നല്‍ വെളിച്ചവും മങ്ങി. കാറ്റടിച്ച് പൊടിപടര്‍ന്നതോടെ ഒന്നും കാണാനാവാത്ത അവസ്ഥയായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസതടസ്സമുണ്ടായി. പലരെയും ആശുപത്രിയല്‍ പ്രവേശിപ്പിക്കേണ്ടതായിവന്നു.

മണിക്കൂറില്‍ 50 കിലോമീറ്ററിലേറെ വേഗത്തിലാണ് വടക്കുപടിഞ്ഞാറന്‍ കാറ്റ് കുവൈത്തില്‍ ആഞ്ഞടിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ഈസ റമദാന്‍ അറിയിച്ചു. കുവൈത്തില്‍ എത്തിച്ചേരേണ്ട വിമാനങ്ങള്‍ സമീപരാജ്യങ്ങളിലേക്ക് തിരിച്ചുവിടുകയായിരുന്നു. കുവൈത്തില്‍ നിന്നും വിമാനങ്ങള്‍ വളരെ വൈകിയാണ് പുറപ്പെട്ടത്.

അന്തരീക്ഷം തെളിഞ്ഞതോടെ ശനിയാഴ്ച അതിരാവിലെ മുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചതായും രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം പൂര്‍ണമായും പുനരാരംഭിച്ചതായും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓപ്പറേഷന്‍ വിഭാഗം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+