ചുംബനം നല്‍കിയില്ല; 92കാരി അയല്‍വീടിന് വെടിവച്ചു

അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഫോര്‍ട്ട് മക്കോയില്‍ താമസിക്കുന്ന ഹെലന്‍ ബി സ്‌റ്റോഡിംഗറാണ് കേസില്‍ പെട്ടിരിക്കുന്നത്.
അയല്‍വാസിയും സുഹൃത്തുമായ ഡ്വിറ്റ് ബെട്‌നറോടാണ് തന്നെ ചുംബിക്കാന്‍ ഹെലന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 53കാരനായ ബെട്‌നര്‍ ഈ ആവശ്യം അംഗീകരിച്ചില്ല.
ബെട്‌നറുടെ വീട്ടിലെത്തിയാണത്രേ തന്നെ ചുംബിക്കണമെന്ന് ഹെലന്‍ ആവശ്യപ്പെട്ടത്. ഇത് കേട്ട് ദേഷ്യം വന്ന ബട്‌നര്‍ അവരോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍പറഞ്ഞു. പെട്ടെന്ന് അവര്‍ പോവുകയും ചെയ്തുവത്രേ. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞ് തോക്കുമായി തിരികെ വന്ന് ബെട്‌നറുടെ വീടിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് ബെട്‌നര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഹെലനെ ചുംബിക്കാന്‍ വിസമ്മതിച്ച ബെട്‌നറിന് മറ്റൊരു കാമുകിയുണ്ട്.
എന്തായാലും ചുംബനം കൊതിച്ച ഹെലനെ പൊലീസ് അറസ്റ്റുചെയ്തശേഷം താക്കീത് നല്‍കി വിട്ടയച്ചു. ഇനി മേലില്‍ തോക്കുപയോഗിക്കരുതെന്നും ബെട്‌നറെ ചുംബനം ആവശ്യപ്പെട്ട് ശല്യപ്പെടുത്തരുതെന്നുമാണ് താക്കീത്.












Click it and Unblock the Notifications