2 രൂപ അരി: സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കി
ദില്ലി: രണ്ടു രൂപയ്ക്ക് അരി പദ്ധതി തര്‍ക്കത്തില്‍ സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി സമര്‍പ്പിച്ചു. അരി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യു തോമസ് ആണ് സുപ്രീം കോടതിയിയെ സമീപിച്ചത്.
കേസില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് രാജാജി മാത്യു തോമസിന്റെ ആവശ്യം.
അരി പദ്ധതി നിര്‍ത്തിവച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കേടതി റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുന്‍പ് പ്രഖ്യാപിച്ച പദ്ധതിയായതിനാല്‍ റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. രാജാജി മാത്യു തോമസ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.












Click it and Unblock the Notifications