കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയ്ക്ക് പ്രിയം ഇടതുപക്ഷത്തോട് : വിക്കിലീക്‌സ്

  • By Lakshmi
Google Oneindia Malayalam News

Sonia
ദില്ലി: പ്രാദേശിക രാഷ്ട്രീയ കക്ഷികളേക്കാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് പ്രിയം ഇടതുപക്ഷത്തോടാണെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് വാഷിങ്ടണിലേക്കയച്ച സന്ദേശത്തെ ഉദ്ധരിച്ചുകൊണ്ടാണ് വിക്കിലീക്‌സിന്റെ ഈ അവകാശവാദം.

പ്രാദേശിക കക്ഷികളേക്കാല്‍ കൂടുതല്‍ വിശ്വസിക്കാന്‍ പറ്റുന്നവര്‍ ഇടതുപക്ഷമാണെന്നാണ് സോണിയ കരുതുന്നതെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ഒന്നാം യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് യുപിഎ നേതൃയോഗത്തേക്കാള്‍ കമ്യൂണിസ്റ്റുകാരുമായുള്ള യോഗത്തിനായിരുന്നു സോണിയ പ്രാധാന്യം നല്‍കിയത്. സാമ്പത്തിക നയങ്ങളിലും മറ്റും ഇടതുപക്ഷത്തിന്റെ അനുമതിയില്ലാതെ തീരുമാനമെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാമായിരുന്നു. പ്രധാന യോഗങ്ങള്‍ക്ക് മുമ്പ് ഇടതുനേതാക്കളെ സോണിയ വീട്ടിലേക്ക് പ്രാതലിന് ക്ഷണിക്കാറുണ്ടായിരുന്നു-റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തടസ്സംനിന്നതായി സോണിയയും പാര്‍ട്ടിയിലെ മറ്റ് നേതാക്കളും കരുതിയിരുന്നു. എന്നാല്‍ പ്രത്യയശാസ്ത്രപരമായ ഭിന്നതയുണ്ടെങ്കിലും കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കാന്‍ കൊള്ളുന്നവരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

കമ്യൂണിസ്റ്റുകാരില്‍ നല്ലൊരു വിഭാഗം നേതാക്കളും പ്രായോഗിക കാഴ്ചപ്പാടുള്ളവരും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ താത്പര്യമുള്ളവരുമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നതെന്നും മുള്‍ഫോര്‍ഡ് പറയുന്നു.

കോണ്‍ഗ്രസിലെ പലര്‍ക്കും കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പവും അവരോടൊന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്‍, സഖ്യകക്ഷികളായ പ്രാദേശികപാര്‍ട്ടികളോട് ഇവര്‍ക്ക് പുച്ഛമായിരുന്നു. പ്രാദേശിക കക്ഷികളെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു. ലാലുപ്രസാദ് യാദവിനെയും രാംവിലാസ് പാസ്വാനെയുമൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നില്ല- വിക്കിലീക്‌സ് വ്യക്തമാക്കുന്നു.

English summary
According to Wikileaks cable reports Congress president Sonia Gandhi appeared more comfortable working with the Left than with the regional parties in the United Progressive Alliance (UPA) In the eyes of Congress leaders, most Communists are ‘pragmatic,' projecting an image of looking after the poor and downtrodden, in order to mollify the party faithful, while not preventing government from functioning,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X