കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്ര നിയമസഭയില്‍ മന്ത്രി എംഎല്‍എയെ തല്ലി

  • By Lakshmi
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭയില്‍ കയ്യാങ്കളി. അന്തരിച്ച മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും കൃഷി മന്ത്രിയുമായ വൈഎസ് വിവേകാനന്ദറെഡ്ഡി സഭയില്‍ വച്ച് ഒരു എംഎല്‍എ മര്‍ദ്ദിച്ചു.

തിങ്കളാഴ്ച സഭ ചേര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു ബഹളവും കയ്യാങ്കളിയും അരങ്ങേറിയത്. ടിഡിപി എംഎല്‍എ സിഎച്ച് പ്രഭാകറിനെയാണ് മന്ത്രി തല്ലിയത്. സംഭവത്തിന് പിന്നാലെ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചതോടെ സഭ നിര്‍ത്തിവച്ചു.

ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ നാണം കെട്ട ഒരു സംഭവം നടക്കുന്നതെന്ന് ടിഡിപി നേതാക്കള്‍ ആരോപിച്ചു. ഒന്‍പതമണിയോടെയാണ് സഭ ചേര്‍ന്നത്, ഉടന്‍തന്നെ എംഎല്‍എ പ്രഭാകര്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു.

ഇയാല്‍ മുദ്രാവാക്യം വിളി തുടങ്ങിയപ്പോള്‍ സഭാ നടപടികള്‍ തടസ്സപ്പെട്ടതില്‍ രോഷാകുലനായ മന്ത്രി ടിഡിപി നേതാക്കള്‍ ഇരിക്കുന്ന ഭാഗത്തുചെന്ന് അവരുമായി വാക്കേറ്റം നടത്തി. ഈ സമയത്ത് നടുത്തളത്തില്‍ നിന്നും സ്വന്തം കസേരയ്ക്കടുത്ത് തിരികെയെത്തിയ എംഎല്‍എ മന്ത്രിയ്‌ക്കെതിരെ അവ്യക്തമായി എന്തോ പറയുകയും ഇതിന് പിന്നാലെ മന്ത്രി ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.

രണ്ടാമതും മന്ത്രി എംഎല്‍എയെ തല്ലാനോങ്ങിയപ്പോള്‍ മറ്റൊരു പ്രതിപക്ഷാംഗം ഇവരുടെ നടുക്കുകയറി മന്ത്രിയെ പിടിച്ചുമാറ്റുകയായിരുന്നു.

ആന്ധ്ര നിയമസഭയുടെ ബജറ്റ് സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വൈഎസ്ആറിന്റെ സംഘം കൊള്ളക്കാരാണെന്ന് ആരോപിച്ച് ടിഡിപി അംഗങ്ങള്‍ സഭയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു.

English summary
A minister in the AP government slapped an opposition MLA right in the assembly minutes after the house met for the day. The minister in question is Y S Vivekananda Reddy, the brother of former chief minister Y S Rajasekhara Reddy who is a member of the legislative council and present in the assembly in his capacity as agriculture minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X