കമ്മിഷന്‍ പറയുന്നു ഹെലികോപ്റ്റര്‍ ഉപയോഗിക്കാം
തിരുവനന്തപുരം: ഒടുവില്‍ ഹെലികോപ്റ്റര്‍ വിവാദത്തിന് വിരാമം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിഐപികള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്റെ അനുമതിയോടെ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ ഉള്‍ക്കൊള്ളിക്കില്ലെന്നും അതത് പാര്‍ട്ടികളുടെ ചെലവിലാണ് വരുകയെന്നും കമ്മീഷന്‍ വ്യക്തമാക്കി.
രമേശ് ചെന്നിത്തല കോപ്റ്റര്‍ ഉപയോഗിച്ചത് സ്ഥാനാര്‍ഥിയുടെ ചിലവായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിശദീകരണം.
കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രചാരണത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിനെതിരെ ഇടതുനേതാക്കളായ വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, സികെ ചന്ദ്രപ്പന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇത് വിവാദമാക്കേണ്ടതില്ലെന്നും കേന്ദ്രനേതാക്കള്‍ക്ക് ഉപയോഗിക്കാനായിട്ടാണ് കോപ്റ്റര്‍ വാടകയ്‌ക്കെടുത്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications