യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ഗള്‍ഫില്‍ നിന്നു ഭീഷണി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വധഭീഷണിയുള്ളതായി റിപ്പോര്‍ട്ട്. അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ കെഎം ഷാജിയ്ക്കാണ് അബുദാബിയില്‍ നിന്നും വധഭീഷണി വന്നിരിക്കുന്നത്.
രണ്ടു ഫോണ്‍ നമ്പറുകളില്‍ നിന്നായി വിളിച്ച് തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി ഷാജി കണ്ണൂര്‍ ഡിവൈഎസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഷാജി സഞ്ചരിക്കുന്ന സ്ഥലം, വാഹനം, കൂടെയുള്ളവര്‍ ആരൊക്കെ എന്ന് വിളിച്ചയാള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടത്രേ. തിരഞ്ഞെടുപ്പിന് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക കൊടുത്ത അന്നുമുതല്‍ ഭീഷണി വിളികളുണ്ടെന്നു പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്‍ഡിഎഫു കാരില്‍ നിന്നു ഭീഷണിയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ആറുമാസമായി രണ്ടു ഗണ്‍മാന്‍ മാരുടെ അകമ്പടിയോടെയാണു ഷാജിയുടെ സഞ്ചാരം.












Click it and Unblock the Notifications