ജപ്പാനിലേയ്ക്ക് തിരികെ; മലയാളികള്‍ ആശങ്കയില്‍
തിരുവനന്തപുരം: ഭൂചലനവും തുടര്‍ന്നുണ്ടായ സുനാമിയും അണുവികിരണഭീഷണിയും കാരണം ജപ്പാനില്‍ നിന്നും നാട്ടിലെത്തിയ മലയാളികള്‍ക്ക് തിരകെ ജപ്പാനില്‍ ജോലിയ്ക്ക് കയറണമെന്ന് നിര്‍ദ്ദശം ലഭിച്ചതായി റിപ്പോര്‍ട്ട്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഐടി കമ്പനികളുടെ ജപ്പാന്‍ കേന്ദ്രത്തില്‍ ജോലിചെയ്യുന്നവര്‍ക്കാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് കമ്പനികളില്‍ നിന്നും ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
തങ്ങളുള്‍പ്പെടെയുള്ള പലര്‍ക്കും കമ്പനികളില്‍ നിന്നും തിരികെ ജോലിക്കു കയറേണ്ടതുണ്ടെന്നും ജപ്പാനില്‍ത്തന്നെയുള്ളവര്‍ ജോലിയ്ക്ക് കയറിയതിനാല്‍ തങ്ങള്‍ക്ക് പോകാതിരിക്കാനാവില്ലെന്നുമാണ് ജീവനക്കാര്‍ പലരും പറയുന്നത്. തിരികെ ജോലിക്കെത്തിയ ജപ്പാന്‍ കാരാണ് വിവരം തങ്ങളെ അറിയിച്ചതെന്നും ചിലര്‍ പറയുന്നു.
ജപ്പാനില്‍ കടല്‍വെള്ളത്തിലും ഭക്ഷ്യവസ്തുക്കളിലുംമെല്ലാം മാരകമായ തോതില്‍ അണുവികിരണമുണ്ടെന്ന് വാര്‍ത്തകളുള്ളതിനാല്‍ ഇവരുടെ കുടുംബങ്ങളും ആശങ്കയിലാണ്.
അവിടത്തെ സ്ഥിതിഗതികള്‍ ഓര്‍ക്കുമ്പോള്‍ പോകാന്‍ താല്‍പര്യമില്ലെങ്കിലും ജോലിപ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് തങ്ങളെ ഇതിന് നിര്‍ബ്ബന്ധിതരാക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ചില കമ്പനികള്‍ ജപ്പാനില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ തിരികെ ജപ്പാനിലെ ഓഫീസുകളില്‍ എത്തിക്കാന്‍ നടപിടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications