ഹെലികോപ്ടര്‍ ഉപയോഗം തുടരും: ചാണ്ടി

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വികസനത്തിന്റെ കാര്യത്തില്‍ കേരളം പിന്നോട്ട് പോയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 17ാം സ്ഥാനത്താണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭരണത്തിന്റെ സമസ്ത മേഖലയിലും പരാജയങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റുവാങ്ങിയത്. ഈ ജനദ്രോഹ സര്‍ക്കാരില്‍ നിന്നുള്ള മോചനമാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളം ഭരണമാറ്റം ആഗഹിക്കുന്നുവെന്നത് വ്യക്തമാണ്.
അഴിമതിക്കെതിരേയും പെണ്‍വാണിഭത്തിനും ഭൂമാഫിയയ്ക്കുമെതിരേ കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും ചെയ്യാതിരുന്ന മുഖ്യമന്ത്രി വീണ്ടു അവസരം നല്‍കിയാല്‍ എന്തെങ്കിലും ചെയ്യാമെന്നാണ് പറയുന്നത്. അഞ്ചുകൊല്ലം ഒന്നും ചെയ്യാത്തവര്‍ ഇനി എന്താണ് ചെയ്യുകയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
പെണ്‍വാണിഭക്കാരെ കൈയ്യാമം വയ്ക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പാര്‍ട്ടി നേതാവായ പി.ശശിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അത് പാര്‍ട്ടി അന്വേഷിച്ച നടപടി സ്വീകരിക്കുമെന്ന് പറയുന്നു. സ്വന്തം പാര്‍ട്ടിക്കാരായപ്പോള്‍ നിയമത്തിന്റെ വഴിക്ക് പോകാന്‍ മടിക്കുകയാണ്.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രതികാര മനോഭാവത്തോടെ ആര്‍ക്കെതിരെയും നടപടിയുണ്ടാവില്ല. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.












Click it and Unblock the Notifications