Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറാം വയസ്സില്‍ പ്രണയസാഫല്യം

Love
കാലിഫോര്‍ണിയ: പ്രണയത്തിന് പ്രായമില്ലെന്നാണ് പറയാറുള്ളത്, ചിലരുടെ പ്രണയത്തെക്കുറിച്ചും പ്രണയസാഫല്യത്തെക്കുറിച്ചും കേള്‍ക്കുമ്പോള്‍ ഇതെന്തുമാത്രം ശരിയാണെന്ന് തോന്നുകയും ചെയ്യും.

അമേരിക്കക്കാരനായ ഫോറസ്റ്റ് ലന്‍സ്വേയുടെ കഥ കേട്ടാലും ഇതുതന്നെ തോന്നും, കാരണം ലിന്‍സ്വേ തന്റെ കാമുകിയെ വേട്ടിരിക്കുന്നത് 100ാം വയസ്സിലാണ്. കാമുകയ്ക്ക് പ്രായം 93ഉം. ഈ പ്രണയവിവാഹത്തിലൂടെ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നവദമ്പതിമാര്‍ എന്ന റെക്കോര്‍ഡ്ും ലെന്‍സും ഭാര്യ റോസ് പൊള്ളാഡും സ്വന്തമാക്കി.

നര്‍ത്തകരായിരുന്നു ഇവര്‍ രണ്ടുപേരും. 1983ല്‍ ഒരു കമ്യൂണിറ്റി സെന്ററിലെ പരിപാടിക്കിടെയാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നെ ഒരുമിച്ച് നൃത്തങ്ങള്‍ അവതരിപ്പിച്ചു. മുപ്പത് വര്‍ഷം പ്രണയിച്ച് പ്രണയിച്ച് ഒടുക്കം ലിന്‍സ്വേയുടെ നൂറാം ജന്മദിനത്തില്‍ ഇരുവരും വിവാഹം ചെയ്തു.

സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം വിവാഹത്തിനെത്തിയിരുന്നു. 110 വയസ്സ് വരെയെങ്കിലും താന്‍ ഭാര്യയുമൊത്ത് സന്തോഷത്തോടെ ജീവിക്കും എന്നാണ് ഫോറസ്റ്റ് പറയുന്നത്.

ലിന്‍സ്വേയെ ഒരിക്കലും കല്യാണം കഴിക്കില്ലെന്നാണ് റോസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് 2010ല്‍ അവര്‍ തന്റെ ഈ തീരുമാനം മാറ്റുകയായിരുന്നു. പ്രണയത്തിന്റെ ഒരു ശക്തി അല്ലാതെ എന്തു പറയാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+